"'കോളിംഗ് ബെല്‍' അടിക്കും"
ഈ ചളു സംഭാവന ചെയ്ത വായനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് :
ശശി: "ഡോക്ടര്‍ എനിക്ക് വയര്‍ കുറയ്ക്കണം"
ഡോക്ടര്‍ : "ശശി ഒരു കാര്യം ചെയ്യ്, കുറച്ചു 'ഉജാല' കുടിക്ക്
ശശി: "അതെന്തിനാ ഡോകടര്‍"
ഡോക്ടര്‍: "ഉജാല കുടിച്ചാല്‍ പല്ല് 'ബ്ലൂ' നിറമാകും"
ശശി: "അതുകൊണ്ട്?"
ഡോക്ടര്‍ : നിനക്കറിയില്ലേ, 'ബ്ലൂ' പല്ലിനു 'വയറില്ല' ('BLUETOOTH' IS 'WIRE'LESS)
"മോനൊരു 'ലൈറ്റ് ' മ്യൂസിക് പാടാമോ"?
"അതിന് ഈ 'ലൈറ്റിന്റെ' സ്വിച്ച് എവിടെയാ"
ഇന്നു കിട്ടിയ മെയിലില്‍ നിന്നു :
അറസ്റ്റിലായ കുട്ടപ്പന്‍ ജയില്‍ ചാടി രക്ഷപ്പെട്ടു.
എന്നിട്ടും പോലീസ് കുട്ടപ്പനെ കോടതിയില്‍ ഹാജരാക്കി ... എങ്ങനെ?
അടുത്ത സെല്ലില്‍ കിടന്ന രാജപ്പനെ കുളിപ്പിച്ച് 'കുട്ടപ്പനാക്കി..'"
ഒരിടവേളക്ക് ശേഷം:
ഒരു രാജാവിനു മൂന്ന് പെണ്മക്കള്‍ ഉണ്ടായിരുന്നു .പേരിങ്ങനെ "AND,OR,NOT"
ഒരു ദിവസം മൂന്ന് രാജകുമാരിമാരും കൂടി ഉദ്യാനത്തില്‍ ഉലാത്തുകയായിരുന്നു
പെട്ടെന്ന് ഒരു സിംഹം അവരുടെ നേരെ ചാടി വീണു
പാവം രാജകുമാരിമാര്‍ , അവര്‍ രക്ഷപെടാന്‍ വേണ്ടി ഓടാന്‍ തുടങ്ങി
"AND" ഇനും "NOT" ഇനും ഓടാന്‍ നല്ല സ്പീഡ് ആയിരുന്നത് കൊണ്ടു അവര്‍ ഓടി രക്ഷപെട്ടു
പക്ഷെ പാവം "OR", സിംഹം അവളെ പിടിച്ചു ആക്രമിക്കാന്‍ തുടങ്ങി
എന്നിട്ടും "OR" മരിച്ചില്ല :
എന്തുകൊണ്ട്?
കാരണം "OR"മകള്‍ മരിക്കാറില്ല '