Thursday, November 6, 2008

കുട്ടികള്‍

ഒരു പിറന്നാള്‍ പാര്‍ട്ടിയെ പറ്റിയുള്ള സംസാരത്തിന്‍റ്റെ ഇടയ്ക്ക്:

" ഒരു പിസ്സ , ഒരു കോള, ഒരു കുട്ടിക്ക് Rs: 110/- ആകും. അങ്ങനെ 16 കുട്ടികള്‍ 'ചുരുങ്ങിയത്' വേണം'"

"അതെങ്ങനാ കുട്ടികള്‍ 'ചുരുങ്ങന്നുത്തത്' "

Wednesday, November 5, 2008

ഫാന്‍

"ഫാനിന്‍റ്റെ കീഴില്‍ കിടന്നിട്ടാ കുട്ടികള്‍ക്ക് അസുഖം മാറാത്തത്"

"എന്നാല്‍ ഒരു കാര്യം ചെയ്യാം, ഫാനിന്‍റ്റെ 'മുകളില്‍' കിടത്താം ,എന്താ"

ഫുഡ്

"ശശി നീ ഫുഡ് അടിച്ചോ"

"ഫുഡ്നെ 'അടിച്ചാല്‍' വേദനിക്കില്ലേ "

Tuesday, November 4, 2008

തിരക്ക്

"എടാ ശശി, തിരക്കാണോ" (ഉദേശിച്ചത്‌ ജോലി തിരക്കാണ്)

" അല്ലെടാ, ഞാന്‍ 'ഒറ്റക്കെ' ഉള്ളു, തിരക്കൊന്നുമില്ല . "

ക്യാന്‍സല്‍

" നീ അറിഞ്ഞോ നമ്മുടെ രവിക്ക്‌ അമേരിക്കയില്‍ പോകാന്‍ ഇതു വരെ പറ്റിയില്ല, രണ്ടു പ്രാവശ്യം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു"

"അതെന്താ ആദ്യത്തെ പ്രാവശ്യം ക്യാന്‍സല്‍ ചെയ്‌തപ്പോള്‍ ശരിയായില്ലേ."

സിനിമ

"വെറുതെ ഒരു ഭാര്യ" എന്ന സിനിമയെ കുറിച്ചു ചൂടു പിടിച്ച ഡിസ്കഷന്‍റെ ഇടയ്ക്ക് ശശി :
"ആ സിനിമ അത്ര 'പോര' "

"അതെന്താ, ആ സിനിമ 'മുഴുവന്‍' ഇല്ലായിരുന്നോ"