Friday, July 17, 2009

തമാശ

"ഞാന്‍ ആന്റി-development-front തുടങ്ങാന്‍ പോവുകയാ"

"ആന്റിക്ക് മാത്രമേ ഉള്ളോ , അങ്കിള്‍ -നു ഇല്ലേ"

ഇ-ടിക്കറ്റ്‌

"നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്‌ ട്രെയിനില്‍ ടിക്കറ്റ്‌ എടുക്കണോ"

"വേണ്ടല്ലോ, എന്ത് പറ്റി "

" ഞാന്‍ ഇ-ടിക്കറ്റ്‌ കൊടുത്തപ്പോള്‍ അത് വേണമായിരുന്നു"

"നീ ഇ-ടിക്കറ്റ്‌ കൊടുത്തതാണ് കുഴപ്പമായത്, ആ-ടിക്കറ്റ്‌ കൊടുക്കതെന്താ"?

Tuesday, March 3, 2009

ബേക്കറി

"ശശി, ഈ ബേക്കറിയില്‍ എസ്സെന്‍സ് കിട്ടുമോ"

" ഇ- ബേക്കറിയില്‍ കിട്ടുമോന്നറിഞ്ഞൂടാ , ശാന്ത ബേക്കറിയില്‍ കിട്ടും"

Wednesday, February 25, 2009

ടയര്‍

" ഈ കാറിന്റെ നാലു ടയറും 'മൊട്ടയായി'"

" മുടി വളരാനുള്ള എണ്ണ തേച്ചു കൊടുക്കാം"

കല്യാണം

"വടക്കേതിലെ കേശവന്റെ മകള്‍ ഓടിപോയിട്ടാ കല്യാണം കഴിച്ചത്"

"അതെന്താ, അന്ന് വണ്ടി ഒന്നും ഇല്ലായിരുന്നോ?"

Tuesday, February 10, 2009

കല്യാണം

"എടാ ശശി, 'കല്യാണം' കഴിക്കാതിരിക്കാന്‍ എന്ത് ചെയ്യണം"?

"അതെളുപ്പമല്ലേ, വയറു നിറച്ചു വേറെ എന്തെങ്ങിലും കഴിച്ചാല്‍ മതി"

Thursday, January 22, 2009

കെട്ടിടം

"ആ കെട്ടിടം ഒത്തിരി വലുതാ അല്ലേ."

" അതെ, അതിന് രണ്ടു 'വിംഗ് ഉണ്ട്"

"അപ്പോള്‍ അത് 'പറന്ന്' പോകില്ലേ"