Thursday, October 23, 2008

കളഞ്ഞു കിട്ടിയ ശശി

തിരക്ക് പിടിച്ച ഒരു ഓഫീസ് ദിവസം. എല്ലാവരും സീരിയസ് ആയി ജോലി ചെയ്യുന്ന സമയം, രവി റാണിയോടു ചോദിച്ചു:
"റാണി, ശശിയെ കിട്ടിയോ"
ഉടന്‍ വന്നു ദീപയുടെ മറുപടി :" അതെന്താ, ശശി 'കളഞ്ഞു' പോയോ"

Wednesday, October 22, 2008

ചന്ദ്രായന്‍

"ചന്ദ്രയാന്‍" സുഖമായി പോയതിന്‍റെ സന്തോഷം പങ്കിടുനതിന്‍റെ ഇടയ്ക്ക് VSSC സയന്റിസ്റ്റുകള്‍ വീട്ടില്‍ കൂടുതലുള്ള ഒരാള്‍: "ഞാന്‍ രാവിലെ മുതല്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ശരിയാവണേന്ന്. അല്ലെങ്ങില്‍ എനിക്ക് ഓഫീസില്‍് കേറാന്‍ പറ്റില്ലല്ലോ. "

"അതെന്താ, ഓഫീസില്‍് കൂടിയാണോ 'ചന്ദ്രയാന്‍' പോകുന്നത്"

വള്ളവും വലയും

എല്ലാവരും കൂടിയ ഒരു ദിവസം .മീറ്റിംഗ് റൂമില്‍ ചൂടു പിടിച്ച ഡിസ്കഷന്‍-ന്റെ ഇടയ്ക്ക് ഒരാള്‍:

"പഠിക്കാന്‍ ഒരു പാടുട്ണ്ട്, കടല് പോലെ കിടക്കുന്നു'

"എന്നാല്‍ ഞാന്‍ നാളെ 'വള്ളവും വലയും' കൊണ്ടു വരാം "

Monday, October 20, 2008

ഹൈകോടതി ബെഞ്ച്‌

ഇന്നു കേരളത്തിന്‍റെ ഉത്സവ ദിവസമല്ലേ. ഹൈകോടതി ബെഞ്ച്‌ തലസ്ഥാനത്ത് വേണം ....

"അറിഞ്ഞോ ഇന്നു ഹര്‍ത്താലാണ്"

"എന്താണ് കാര്യം"

" അത് അവര്‍ക്കു ഇരിക്കാന്‍ തലസ്ഥാനതെത ബെഞ്ച്‌ പോരേ, 'ഹൈകോടതിലെ ബെഞ്ച്‌' തന്നെ വേണോ?"

സ്മാര്ട്ട് സിറ്റി

ഓണ്‍ലൈന്‍ 'പത്രം' ഉള്ളത് കൊണ്ടു, ന്യൂസ് ഒക്കെ പത്രത്തില്‍ വരുന്നതിനു മുന്പേ അറിയും..

"എടെയി, സ്മാര്ട്ട് സിറ്റി നീട്ടി വെച്ചു"

"ആണോ, എത്ര 'ദൂരം' "

:)

ഇന്നത്തെ വാര്‍ത്ത : "മൊഹാലിയില്‍ ഓസ്ട്രേലിയ കരകയറുന്നു"
" അതിന് ഓസ്ട്രേലിയ 'വെള്ളത്തിലായിരുന്നോ'?

ക്രെഡിറ്റ് കാര്‍ഡ്‌

സൂര്യന് താഴയുല്‍ എല്ലതിനെ പറ്റിയും ഞങ്ങളുടെ ടീമില്‍ സംസാരിക്കും. അങ്ങനെയുള്ള ഒരു സംഭാഷണത്തില്‍ നിന്ന്:
" ഈ ക്രെഡിറ്റ് കാര്‍ഡ്‌-ന്‍റെ annual ചാര്‍ജ് ഒരു രക്ഷയുമില്ല"
എന്നാല്‍, ചാര്‍ജ് ഇല്ലാത്ത ഒരു കാര്‍ഡ്‌ എടുത്താല്‍ പോരെ"
" ങ്ങനെയുള്ള കാര്‍ഡ്‌ ഉണ്ടോ?"
"പിന്നേ ,'ക്ലോസ് ചെയ്ത കാര്‍ഡ്' എടുത്താല്‍ പോരെ"

ഉച്ചയൂണിനു ഹോട്ടലില്‍് കൂടിയ ഒരു ദിവസം. ജോലി സ്ഥലത്ത് ഇപ്പോള്‍ കല്യാണ സീസണ്‍ ആണ്. സംഭാഷ്ണതിന്‍്ടെ ഇടയ്ക്ക്

"എടാ, നിന്റെ കല്യാണത്തിന് 'ഫിഷ് മോളി' ഉണ്ടാവുമോ'.

"കാണുമായിരിക്കും"

"എന്നാല്‍ 'ഫിഷ് മോളി' മാത്രം പോരാ 'ഫിഷ് ബോബന്‍' കൂടെ വേണം "

രാവിലെ സമയം കഴിഞ്ഞു ഓഫീസ്-ല എത്തി മെയില്‍ ബോക്സ് തുറക്കാന്‍് ശ്രമിച്ചപ്പോള്‍ പറ്റുനില്ല. അറിയാതെ മനോഗതം പുറത്തു വന്നു പോയി. "മെയില്‍ ബോക്സ് തൂങ്ങി". ഉടനെ വന്നു മറുപടി "എന്തെങ്ങിലും സങ്ങടമുണ്ടായിരുന്നെങ്ങില്‍ പറഞ്ഞു തീര്‍തൂടായിരുന്നോ. 'തൂങ്ങാന്‍' സമ്മതികേണ്ടായിരുന്നു."