Wednesday, December 3, 2008

കുട്ടപ്പന്‍

ഇന്നു കിട്ടിയ മെയിലില്‍ നിന്നു :

അറസ്റ്റിലായ കുട്ടപ്പന്‍ ജയില്‍ ചാടി രക്ഷപ്പെട്ടു.

എന്നിട്ടും പോലീസ് കുട്ടപ്പനെ കോടതിയില്‍ ഹാജരാക്കി ... എങ്ങനെ?

അടുത്ത സെല്ലില്‍ കിടന്ന രാജപ്പനെ കുളിപ്പിച്ച് 'കുട്ടപ്പനാക്കി..'"

തേങ്ങ

ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നു:

"വികാരിയച്ചന്‍ : അന്യന്റെ പറമ്പില്‍ നിന്നു തേങ്ങ മോഷ്ടിച്ചത് നല്ലതാണോടാ?"

"അന്തപ്പന്‍: പൊതിച്ചു നോക്കി , ഇല്ലച്ചോ..."

അമിത

ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നു:

ഹൈവേയില്‍ സ്പീഡില്‍ വണ്ടി ഓടിച്ചു പോകാന്‍ പറ്റാത്ത 'വനിത' ആരാണ്?

'അമിത'

സൈന്‍ ബോര്‍ഡ് കണ്ടിട്ടില്ലേ - 'അമിത' - വേഗത കുറയ്ക്കുക

ഓര്‍മ്മകള്‍

ഒരിടവേളക്ക് ശേഷം:

ഒരു രാജാവിനു മൂന്ന് പെണ്മക്കള്‍ ഉണ്ടായിരുന്നു .പേരിങ്ങനെ "AND,OR,NOT"

ഒരു ദിവസം മൂന്ന് രാജകുമാരിമാരും കൂടി ഉദ്യാനത്തില്‍ ഉലാത്തുകയായിരുന്നു

പെട്ടെന്ന് ഒരു സിംഹം അവരുടെ നേരെ ചാടി വീണു

പാവം രാജകുമാരിമാര്‍ , അവര്‍ രക്ഷപെടാന്‍ വേണ്ടി ഓടാന്‍ തുടങ്ങി

"AND" ഇനും "NOT" ഇനും ഓടാന്‍ നല്ല സ്പീഡ് ആയിരുന്നത്‌ കൊണ്ടു അവര്‍ ഓടി രക്ഷപെട്ടു

പക്ഷെ പാവം "OR", സിംഹം അവളെ പിടിച്ചു ആക്രമിക്കാന്‍ തുടങ്ങി

എന്നിട്ടും "OR" മരിച്ചില്ല :

എന്തുകൊണ്ട്?

കാരണം "OR"മകള്‍ മരിക്കാറില്ല '

Wednesday, November 26, 2008

കാറ്റും മഴയും

"ചിദംബരം സൈഡില്‍ ഭയങ്കര കാറ്റും മഴയുമാണ്"

"അപ്പോള്‍, 'മന്‍മോഹന്‍' സൈഡിലോ"

Tuesday, November 25, 2008

നൂഡില്‍സ്

"മോന് 'പ്ലെയിന്‍' നൂഡില്‍സ്' വാങ്ങി അമ്മ ഉണ്ടാക്കി തരാം"

"എന്നാല്‍ എനിക്ക് 'ഹെലികോപ്റ്റര്‍' നൂഡില്‍സ് മതി"

Sunday, November 23, 2008

കെട്ടിയിട്ട ശശി

"രവി നീ വേഗം വരുന്നുണ്ടോ, ശശി അവിടെ കിടന്നു കയറു പൊട്ടിക്കുന്നു"

"അതെന്താ ശശിയെ 'കെട്ടിയിട്ടിക്കുവാണോ'"