Thursday, October 30, 2008

കള്ളനോട്ട്

ശശിക്ക് ഒരു അഞ്ഞൂറ് രൂപ നോട്ടു കിട്ടി .കള്ളനോട്ടാണോന്നു ഭയങ്കര സംശയം .ശശി കൂടുകാരനായ രവിയോട്.
"എടാ, എനിക്ക് ഒരു അഞ്ഞൂറ് രൂപ നോട്ടു കിട്ടി. കള്ളനോട്ടാണോ നല്ല നോട്ടാണോ എന്ന് എങ്ങനെ അറിയും "
" ഇങ്ങു താ ഞാന്‍ നോക്കട്ടെ"
രവി അത് വാങ്ങി ശക്തിയായി കുടഞ്ഞു. എന്നിട്ട് നോട്ടില്‍ ഒന്നു നോക്കി ശശിയോട് പറഞ്ഞു
" നല്ല നോട്ടാണ് , കുഴപ്പമില്ല"
"എടാ, നിനക്കെങ്ങനെ മന്നസ്സിലായി"
"കണ്ടില്ലേ ഞാന്‍ ശക്തിയായി കുടഞ്ഞിട്ടും, ഗാന്ധിജിടെ കണ്ണാടി പൊട്ടീട്ടില്ല"

മേക്കപ്പ്

കൂടെ ജോലി ചെയ്യുന്ന ഒരാളുടെ കല്യാണത്തിന് എറണാകുളത്തു കഴിഞ്ഞ ഞായറാഴ്ച എല്ലാവരും കൂടെ പോയി. കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ അടുത്ത ട്രെയിന്‍ പിടിക്കാന്‍ തിടുക്കമായി. അപ്പോഴാണ് അറിയുന്നതു വരാന്‍ ഉദ്ദേശിച്ച ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റ് ആണെന്ന്.
" ട്രെയിന്‍ ലേറ്റ് ആണ്"
" സാരമില്ല മേക്കപ്പ് ചെയ്തോളും"
" അതെന്താ ട്രെയിന്‍ പൌഡറും പൊട്ടും കൊണ്ടു വന്നിട്ടുണ്ടോ മേക്കപ്പ് ചെയ്യാന്‍"

Thursday, October 23, 2008

കളഞ്ഞു കിട്ടിയ ശശി

തിരക്ക് പിടിച്ച ഒരു ഓഫീസ് ദിവസം. എല്ലാവരും സീരിയസ് ആയി ജോലി ചെയ്യുന്ന സമയം, രവി റാണിയോടു ചോദിച്ചു:
"റാണി, ശശിയെ കിട്ടിയോ"
ഉടന്‍ വന്നു ദീപയുടെ മറുപടി :" അതെന്താ, ശശി 'കളഞ്ഞു' പോയോ"

Wednesday, October 22, 2008

ചന്ദ്രായന്‍

"ചന്ദ്രയാന്‍" സുഖമായി പോയതിന്‍റെ സന്തോഷം പങ്കിടുനതിന്‍റെ ഇടയ്ക്ക് VSSC സയന്റിസ്റ്റുകള്‍ വീട്ടില്‍ കൂടുതലുള്ള ഒരാള്‍: "ഞാന്‍ രാവിലെ മുതല്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ശരിയാവണേന്ന്. അല്ലെങ്ങില്‍ എനിക്ക് ഓഫീസില്‍് കേറാന്‍ പറ്റില്ലല്ലോ. "

"അതെന്താ, ഓഫീസില്‍് കൂടിയാണോ 'ചന്ദ്രയാന്‍' പോകുന്നത്"

വള്ളവും വലയും

എല്ലാവരും കൂടിയ ഒരു ദിവസം .മീറ്റിംഗ് റൂമില്‍ ചൂടു പിടിച്ച ഡിസ്കഷന്‍-ന്റെ ഇടയ്ക്ക് ഒരാള്‍:

"പഠിക്കാന്‍ ഒരു പാടുട്ണ്ട്, കടല് പോലെ കിടക്കുന്നു'

"എന്നാല്‍ ഞാന്‍ നാളെ 'വള്ളവും വലയും' കൊണ്ടു വരാം "

Monday, October 20, 2008

ഹൈകോടതി ബെഞ്ച്‌

ഇന്നു കേരളത്തിന്‍റെ ഉത്സവ ദിവസമല്ലേ. ഹൈകോടതി ബെഞ്ച്‌ തലസ്ഥാനത്ത് വേണം ....

"അറിഞ്ഞോ ഇന്നു ഹര്‍ത്താലാണ്"

"എന്താണ് കാര്യം"

" അത് അവര്‍ക്കു ഇരിക്കാന്‍ തലസ്ഥാനതെത ബെഞ്ച്‌ പോരേ, 'ഹൈകോടതിലെ ബെഞ്ച്‌' തന്നെ വേണോ?"

സ്മാര്ട്ട് സിറ്റി

ഓണ്‍ലൈന്‍ 'പത്രം' ഉള്ളത് കൊണ്ടു, ന്യൂസ് ഒക്കെ പത്രത്തില്‍ വരുന്നതിനു മുന്പേ അറിയും..

"എടെയി, സ്മാര്ട്ട് സിറ്റി നീട്ടി വെച്ചു"

"ആണോ, എത്ര 'ദൂരം' "

:)