Thursday, October 23, 2008

കളഞ്ഞു കിട്ടിയ ശശി

തിരക്ക് പിടിച്ച ഒരു ഓഫീസ് ദിവസം. എല്ലാവരും സീരിയസ് ആയി ജോലി ചെയ്യുന്ന സമയം, രവി റാണിയോടു ചോദിച്ചു:
"റാണി, ശശിയെ കിട്ടിയോ"
ഉടന്‍ വന്നു ദീപയുടെ മറുപടി :" അതെന്താ, ശശി 'കളഞ്ഞു' പോയോ"

Wednesday, October 22, 2008

ചന്ദ്രായന്‍

"ചന്ദ്രയാന്‍" സുഖമായി പോയതിന്‍റെ സന്തോഷം പങ്കിടുനതിന്‍റെ ഇടയ്ക്ക് VSSC സയന്റിസ്റ്റുകള്‍ വീട്ടില്‍ കൂടുതലുള്ള ഒരാള്‍: "ഞാന്‍ രാവിലെ മുതല്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ശരിയാവണേന്ന്. അല്ലെങ്ങില്‍ എനിക്ക് ഓഫീസില്‍് കേറാന്‍ പറ്റില്ലല്ലോ. "

"അതെന്താ, ഓഫീസില്‍് കൂടിയാണോ 'ചന്ദ്രയാന്‍' പോകുന്നത്"

വള്ളവും വലയും

എല്ലാവരും കൂടിയ ഒരു ദിവസം .മീറ്റിംഗ് റൂമില്‍ ചൂടു പിടിച്ച ഡിസ്കഷന്‍-ന്റെ ഇടയ്ക്ക് ഒരാള്‍:

"പഠിക്കാന്‍ ഒരു പാടുട്ണ്ട്, കടല് പോലെ കിടക്കുന്നു'

"എന്നാല്‍ ഞാന്‍ നാളെ 'വള്ളവും വലയും' കൊണ്ടു വരാം "

Monday, October 20, 2008

ഹൈകോടതി ബെഞ്ച്‌

ഇന്നു കേരളത്തിന്‍റെ ഉത്സവ ദിവസമല്ലേ. ഹൈകോടതി ബെഞ്ച്‌ തലസ്ഥാനത്ത് വേണം ....

"അറിഞ്ഞോ ഇന്നു ഹര്‍ത്താലാണ്"

"എന്താണ് കാര്യം"

" അത് അവര്‍ക്കു ഇരിക്കാന്‍ തലസ്ഥാനതെത ബെഞ്ച്‌ പോരേ, 'ഹൈകോടതിലെ ബെഞ്ച്‌' തന്നെ വേണോ?"

സ്മാര്ട്ട് സിറ്റി

ഓണ്‍ലൈന്‍ 'പത്രം' ഉള്ളത് കൊണ്ടു, ന്യൂസ് ഒക്കെ പത്രത്തില്‍ വരുന്നതിനു മുന്പേ അറിയും..

"എടെയി, സ്മാര്ട്ട് സിറ്റി നീട്ടി വെച്ചു"

"ആണോ, എത്ര 'ദൂരം' "

:)

ഇന്നത്തെ വാര്‍ത്ത : "മൊഹാലിയില്‍ ഓസ്ട്രേലിയ കരകയറുന്നു"
" അതിന് ഓസ്ട്രേലിയ 'വെള്ളത്തിലായിരുന്നോ'?

ക്രെഡിറ്റ് കാര്‍ഡ്‌

സൂര്യന് താഴയുല്‍ എല്ലതിനെ പറ്റിയും ഞങ്ങളുടെ ടീമില്‍ സംസാരിക്കും. അങ്ങനെയുള്ള ഒരു സംഭാഷണത്തില്‍ നിന്ന്:
" ഈ ക്രെഡിറ്റ് കാര്‍ഡ്‌-ന്‍റെ annual ചാര്‍ജ് ഒരു രക്ഷയുമില്ല"
എന്നാല്‍, ചാര്‍ജ് ഇല്ലാത്ത ഒരു കാര്‍ഡ്‌ എടുത്താല്‍ പോരെ"
" ങ്ങനെയുള്ള കാര്‍ഡ്‌ ഉണ്ടോ?"
"പിന്നേ ,'ക്ലോസ് ചെയ്ത കാര്‍ഡ്' എടുത്താല്‍ പോരെ"